Latest NewsElection NewsKeralaElection 2019

വോട്ട് രേഖപ്പെടുത്തി മടങ്ങിയ പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് സുഖപ്രസവം

കോഴിക്കോട്: തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയര്‍ന്ന ഇന്നലെ പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് പിറന്നത് പെണ്‍കുഞ്ഞ്. വോട്ടുചെയ്തതിന് പിന്നാലെ വാണിമേല്‍ താനമഠത്തിന്‍ മുനീറിന്റെ ഭാര്യ റഹീനയാണ് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. പൂര്‍ണഗര്‍ഭിണിയായ റഹീന രാവിലെ ഒമ്പത് മണിയോടെയാണ് വാണിമേല്‍ ക്രസന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 82ാം നമ്പര്‍ ബൂത്തിനൃലാണ് വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്തതിന് ശേഷം യുവതിയെയും കൊണ്ട് ബന്ധുക്കള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തി. ഉച്ചയോടെ റഹീന പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മുതുവടത്തൂരില്‍ 59ാം നമ്പര്‍ ബൂത്തില്‍ പത്ത് വര്‍ഷമായി കിടപ്പിലായ കുനിങ്ങാട് പരേതനായ കമാലിയയുടെ ഭാര്യ കദീശയെ ആമ്പുലന്‍സിലാണ് വോട്ട് രേഖപ്പെടുത്താന്‍ കൊണ്ട് വന്നത്.

ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉയര്‍ന്ന പോളിങ്ങ് തന്നെയാണ് കാഴ്ച വെച്ചത്.
പോളിങ് ശതമാനം കൂടിയത് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. ഇത്തവണ തികച്ചും ജനാധിപത്യപരമായി വോട്ടിങ് നടന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ് പൊതുവെ അഭിപ്രായം. കൂടുതലും സ്ത്രീ സാന്നിധ്യമാണ് ഇത്തവണ ശ്രദ്ധേയമായത്. വലിയ ക്യൂവാണ് കേരളത്തിലുടനീളം പോളിങ് ബൂത്തുകളില്‍ കണ്ടത്. ഇതിന്റെ ഫലമായിരുന്നു റിക്കോര്‍ഡ് പോളിംഗിലേക്ക് കാര്യങ്ങളെത്തിയത്. അനൗദ്യോഗിക കണക്കെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും എല്ലാ സീറ്റിലും വിജയം അവകാശപ്പെടുന്നു. ബിജെപി മൂന്നു സീറ്റുകള്‍ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും ആറ് സീറ്റുകളില്‍ പ്രതീക്ഷ വെക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button