KeralaLatest NewsElection News

അമേരിക്കയില്‍ നിന്നും ബൂത്തിലെത്തിയെങ്കിലും വോട്ടു ചെയ്യാനാകാതെ ജോജു ജോര്‍ജ് മടങ്ങി

മാള: അമേരിക്കയില്‍ നിന്നും ബൂത്തിലെത്തിയെങ്കിലും നടന്‍ ജോജു ജോര്‍ജിന് വോട്ടു ചെയ്യാനായില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണ് കാരണം. കുഴൂര്‍ കാക്കുളിശ്ശേരിയിലെ ബൂത്തിലെത്തിയ നടന്‍ വോട്ട് ചെയ്യാനാവാതെ മടങ്ങി. ഒരു സിനിമയുടെ ലൊക്കേഷന്‍ കാണാന്‍ പോയതായിരുന്നു ജോജു അമേരിക്കയിലേക്ക്. മടങ്ങി വരവ് തിരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെതന്നെ ആക്കിയതും വോട്ടു രേഖപ്പെടുത്താനുള്ള ആഗ്രഹം കൊണ്ടായിരുന്നു. രാവിലെ പത്ത് മണിയോടെ വോട്ടു ചെയ്യാന്‍ കുഴൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ എത്തി. ബൂത്തില്‍ ചെന്ന് ക്രമനമ്പര്‍ അറിയാനായി വോട്ടര്‍പട്ടിക പരിശോധിച്ചു. രണ്ട് തവണ തിരഞ്ഞിട്ടും പേരു കണ്ടില്ല. ഇനി, പഴയ വീടിരിക്കുന്ന സ്ഥലത്താകും വോട്ടെന്ന് കരുതി. അവിടെ ചെന്നും വോട്ടര്‍ പട്ടിക പരിശോധിച്ചു. അവിടെയും പേര് കണ്ടില്ല. പഴയ വീടിരിക്കുന്ന സ്ഥലത്തെ വോട്ടു പരിശോധനയില്‍ അവിടെ താമസമില്ലെന്ന് ഉദ്യോഗസ്ഥര്‍ കരുതിക്കാണും. പുതിയ വീടിരിക്കുന്ന സ്ഥലത്താണെങ്കില്‍ വോട്ടു ചേര്‍ക്കുന്ന കാര്യം ചിന്തിച്ചതുമില്ലെന്ന് നടന്‍ വെളിപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാമെന്ന ജോജുവിന്റെ ആഗ്രഹം അതോടെ നടന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button