കോയമ്പത്തൂര്‍: എടിഎമ്മിനുള്ളിൽ പത്തിവിടർത്തി നിൽക്കുന്ന മൂര്‍ഖന്‍ പാമ്പ്. മണിക്കൂറുകൾ നീണ്ടുനിന്ന പരിശ്രമത്തിന് ഒടുവിൽ പാമ്പിനെ പുറത്തെത്തിച്ചു.തമിഴ്നാട്ടിലെ തണ്ണീര്‍പന്തല്‍ റോഡിലുള്ള ഐഡിബിഐ ബാങ്കിന്‍റെ എടിഎമ്മിനകത്തായിരുന്നു പാമ്പിനെ കണ്ടെത്തിയത്.
പണമെടുക്കാൻ എത്തിയയാളാണ് ആദ്യം പാമ്പിനെ കണ്ടെത്തിയത്. ഇയാൾ പേടിച്ച് ബഹളം വച്ച് പുറത്തിറങ്ങി. തുടര്‍ന്ന് പാമ്പ് പിടിത്തക്കാരന്‍ എത്തി എടിഎം മെഷീനോട് ചേര്‍ന്നുള്ള മെഷീന്‍റെ അകത്ത് നിന്നും പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.
കണ്ണൂരില്‍ കഴിഞ്ഞ ദിവസം വിവി പാറ്റ് മെഷീനുള്ളില്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ചൂട് ഏറിയ സമയത്ത് തണുപ്പ് ലഭിക്കാനാണ് പാമ്പുകൾ ഇത്തരം മെഷീനുകളിൽ കയറിക്കൂടുന്നത്.
#WATCH Tamil Nadu: A Snake found inside an ATM near Thaneerpandal Road in Coimbatore; later rescued by a snake catcher. ( 23.04.2019) pic.twitter.com/Yk6YSOIQVn
— ANI (@ANI) April 24, 2019
Post Your Comments