ദോഹ: അടുത്ത ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ കാണികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി ഖത്തർ. അടുത്ത ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ കാണികളുടെ പൂര്‍ണ സാന്നിധ്യമുണ്ടായിരിക്കുമെന്നും ഇന്ത്യയുടെയും ഖത്തറിന്റെയും ഭൂമിശാസ്ത്രപരമായ കിടപ്പ് ഇതിന് സഹായകരമാകുമെന്നും ഖത്തര്‍ ലോകകപ്പ് സി ഇ ഒ നാസര്‍ അല്‍ ഖാതിര്‍ പറഞ്ഞു.
റഷ്യയില്‍ നടന്ന 2018ലെ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യൻഷിപ്പില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ സ്വന്തമാക്കിയ മൂന്നാമത് രാജ്യം ഇന്ത്യയായിരുന്നു. 2022 ആകുമ്പോൾ ഒരുപക്ഷേ ഖത്തറില്‍ കാണികളിലെ നിര്‍ണായക സാന്നിധ്യമായി ഇന്ത്യന്‍ ജനത മാറുമെന്നും നാസര്‍ അല്‍ ഖാതിര്‍ പറയുകയുണ്ടായി. ഇതിനായി ഇന്ത്യക്കാര്‍ക്കുള്ള ഓണ്‍ അറൈവല്‍ വിസ ഇളവ് കാലാവധി ദീര്‍ഘിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments