കൊച്ചി : വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി. ഒരു മണിക്കൂറോളം ബൂത്തില്‍ കാത്തുനിന്നതിന് ശേഷവും യന്ത്രത്തകരാര്‍ പരിഹരിക്കാനാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം മടങ്ങിയത്. ഫാദര്‍ പോള്‍ തേലേക്കാടും ആലഞ്ചേരിക്കൊപ്പമുണ്ടായിരുന്നു. കൊച്ചിയിലെ എറണാകുളം മാര്‍ക്കറ്റ് റോഡിലുള്ള സെന്റ് മേരീസ് സ്‌കൂളില്‍ സംഭവം നടന്നത്. ബൂത്തിലേക്ക് പുതിയ മെഷീന്‍ എത്തിച്ച് തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും വോട്ടിംഗ് ആരംഭിച്ചിട്ടില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലും യന്ത്ര തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്ടാണ് മോക് പോളിംഗില്‍ ആദ്യം പാകപ്പിഴ കണ്ടെത്തിയത്. കൊല്ലത്തും വിവി പാറ്റ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തി. മലപ്പുറത്ത് പലയിടത്തും വൈദ്യുതിയില്ലാത്തതിനാല്‍ മെഴുകുതിരി വെട്ടത്തിലാണ് മോക് പോളിംഗ് നടന്നത്. അതേസമയം യന്ത്രത്തില്‍ ഗുരുതര പിഴവും കണ്ടുപിടിച്ചിട്ടുണ്ട്. കൈപത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമരക്ക് വോട്ട് രേഖപ്പെടുത്തുന്നു എന്നാണ് വിവരം.
Post Your Comments