Latest NewsKerala

ജ്യോതിഷിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഉക്രൈന്‍ ദമ്പതികള്‍ വീണ്ടും വിവാഹിതരായി

മോസ്‌കോ നിവാസികളുമായ അലക്‌സി (34)ഡയാന (28)ദമ്പതികളാണ് ജ്യോതിശാസ്ത്ര വിശ്വാസത്തെ തുടര്‍ന്ന് കേരളത്തിലെത്തി രണ്ടാമതും വിവാഹം കഴിച്ചത്

തിരുവനന്തപുരം: ജ്യോതിഷിയുടെ നിര്‍ദേശം പ്രകാരം ഉക്രൈന്‍ സ്വദേശികളായ ദമ്പതികള്‍ എട്ട് വര്‍ഷത്തിനു ശേഷം രണ്ടാമത് വിവാഹം കഴിച്ചു. തിരുവനന്തപുരം ആഴിമല ശിവക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. മോസ്‌കോ നിവാസികളുമായ അലക്‌സി (34)ഡയാന (28)ദമ്പതികളാണ് ജ്യോതിശാസ്ത്ര വിശ്വാസത്തെ തുടര്‍ന്ന് കേരളത്തിലെത്തി രണ്ടാമതും വിവാഹം കഴിച്ചത്.

മേല്‍ശാന്തിയുടെ കാര്‍മികത്വത്തില്‍ അലക്‌സി ഡയാനയുടെ കഴുത്തില്‍ മിന്നുകെട്ടി. ഇരുവരും പരസ്പരം ചുവന്ന റോസാഹാരങ്ങള്‍ ചാര്‍ത്തി. മംഗള കര്‍മത്തില്‍ പങ്കെടുക്കാന്‍ ഭക്തരും അലക്‌സിയുടെ സഹോദരിമാരും സുഹൃത്തുക്കളും എത്തിയിരുന്നു. വിവാഹത്തിനുശേഷം സല്‍ക്കാരവും നടത്തി. കംപ്യൂട്ടര്‍ അധ്യാപകനായ അലക്‌സി ഓണ്‍ലൈന്‍ ബിസിനസ് നടത്തുകയാണ്. അലക്‌സിയുടെ ബിസിനസ് പങ്കാളി കൂടിയാണ് ഡയാന.

ബഷേന, സെലേമ എന്ന രണ്ടു മക്കളും ദമ്പതിള്‍ക്കുണ്ട്. ഇവര്‍ നാട്ടില്‍ അമ്മൂമ്മക്കൊപ്പമാണ്. ഇത് രണ്ടാം തവണയാണ് ഡയാന കേരളത്തിലെത്തുന്നത്. അടുത്ത ഫെബ്രുവരിയില്‍ മക്കളുമായി വീണ്ടുമെത്തുമെന്നും 2-ാം മധുവിധുവിനായി ദുബായിലേക്ക് പോകുകയാണെന്നും അലക്‌സി പറഞ്ഞു. ക്ഷേത്ര ഭാരവാഹി വിജേഷും ട്രാവല്‍ ഏജന്റായ ഹരിയുമാണ് ഇവരുടെ വിവാഹത്തിനുള്ള സജ്ജീകരണങ്ങള്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button