Latest NewsElection NewsKerala

വോട്ടിങ് യന്ത്രങ്ങളിലെ തകരാര്‍; കാരണം വ്യക്തമാക്കി ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വി്ശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലുമുണ്ടായത് മൂലം വോട്ടിംഗ് യന്ത്രങ്ങളില്‍ ഈര്‍പ്പമുണ്ടായി. ഇതാണ് ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ കാരണമായതെന്നും യന്ത്രങ്ങളിലുണ്ടായ തകരാറ് സ്വാഭാവികമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

അതേസമയം വോട്ടിങ് യന്ത്രങ്ങളിലുണ്ടായ തകരാര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വളരെ സെന്‍സിറ്റീവായ യന്ത്രത്തില്‍ ചില തകരാറുകള്‍ സംഭവിച്ചേക്കും. ഇത് അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ പരിഹരിക്കുന്നുണ്ട്. എന്നാല്‍ വ്യാപകമായ തകരാറുകള്‍ ഉണ്ടെന്ന ആരോപണം തെറ്റാണെന്നും ചില സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാറുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button