കാസര്‍കോട്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൊളംബോയില്‍ ഹോട്ടലിലുണ്ടായ ബോബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയായ റസീനയുടെ (58) മൃതദേഹം കൊളംബോയില്‍ കബറടക്കി.
നേരത്തെ ദുബായിലേക്ക് മടങ്ങിയ ഭര്‍ത്താവ് മംഗളുരു സ്വദേശി ഖാദര്‍ കുക്കാരും യുഎസിലെ എന്‍ജിനിയര്‍മാരായ മക്കളും കഴിഞ്ഞ ദിവസം കൊളംബോയില്‍ തിരിച്ചെത്തിയിരുന്നു. പൊലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
റസീന പുത്തൂരിലുള്ള സഹോദരി തന്റെ സുലുവിനെ ഫോണില്‍ വിളിച്ച് നാട്ടില്‍ വരുന്നതിനെപ്പറ്റി സംസാരിച്ച് മണിക്കൂറുകള്‍ക്കകമാണ് സ്ഫോടനമുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു.
സ്ഫോടനം നടന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വന്നു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Post Your Comments