
റാന്നി : വെള്ളം തീരെയില്ലാത്ത കിണറ്റില്‍ തിരയിളക്കത്തോടെ ജലനിരപ്പുയരുന്നു. റാന്നി ആനപ്പാറമല സൗപര്‍ണികയില്‍ രാജപ്പന്‍പിള്ളയുടെ കിണറ്റിലാണ് ഈ പ്രതിഭാസം. 3 ദിവസം വീട്ടില്‍ ആളുകളുണ്ടായിരുന്നില്ല. വെള്ളിയാഴ്ചയാണ് വീട്ടുകാര്‍ മടങ്ങിയെത്തിയത്. മഴ കഴിഞ്ഞു കിണറ്റില്‍ നോക്കിയപ്പോഴാണ് പ്രതിഭാസം കണ്ടത്.
ജലനിരപ്പ് ആറടിയോളം ഉയര്‍ന്നു. കുമിളകള്‍ രൂപപ്പെടുന്നുമുണ്ട്. 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വെള്ളം വറ്റിയ നിലയിലായിരുന്നു. മഴ കഴിഞ്ഞപ്പോള്‍ ജലനിരപ്പുയരുകയാണ്. ഇപ്പോഴും വെള്ളത്തിന്റെ അളവ് വര്‍ധിക്കുന്നുണ്ട്. ഒട്ടേറെ പേര്‍ കൗതുകം വീക്ഷിക്കാനെത്തുന്നുണ്ട്. റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Post Your Comments