Latest NewsKeralaElection SpecialElection 2019

ഇന്ന് വോട്ടെടുപ്പ് : സമ്മതിദായകര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കേരളത്തില്‍ ഇന്ന് വോട്ടെടുപ്പ്. വോട്ട് ചെയാന്‍ പോകുന്നതിനു മുന്‍പായി സമ്മതിദായകര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

വോട്ടെടുപ്പ് സമയം : രാവിലെ  7 മണി മുതൽ വൈകുന്നേരം 6 മണി വരെ.

നിങ്ങളുടെ പോളിംഗ് ബൂത്ത് അറിയാമോ?

വോട്ടർമാർക്ക് electoralsearch.in എന്ന വെബ്‌സൈറ്റിൽ നിന്നോ അല്ലെങ്കിൽ വോട്ടർ ഹെൽപ്പ്ലൈൻ ആപ്ലിക്കേഷൻ ഉപയോഗിച്ചോ അവരുടെ പോളിംഗ് ബൂത്ത് കണ്ടെത്താവുന്നതാണ്

അല്ലെങ്കിൽ 1950 എന്ന വോട്ടർ ഹെൽപ്പ്ലൈൻ ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാം(ഡയൽ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ STD കോഡ് ചേർക്കുക)

അല്ലെങ്കിൽ 1950 എന്ന നമ്പറിലേക്ക് ഇതോടൊപ്പമുള്ള ഫോർമാറ്റിൽ എസ് എം എസ് അയക്കാം: <ECIPS> സ്പെയ്സ് <EPIC No.>

താഴെ പറയുന്നവ വോട്ടർമാർക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്നതാണ് .

1 .വോട്ടർ തിരിച്ചറിയൽ കാർഡ്

2 .ഇന്ത്യൻ പാസ്പോർട്ട്

3 .ഡ്രൈവിംഗ് ലൈസൻസ് .

4 .ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ.

5 .ദേശ സാൽക്കൃത ബാങ്കുകൾ നൽകുന്ന ഫോട്ടോ പതിപ്പിച്ച പാസ്സ്‌ബുക്ക് .

6 .സ്മാർട്ട് കാർഡ്.

7 .തൊഴിൽ കാർഡ് .

8 .ആരോഗ്യ ഇൻഷുറസ് കാർഡ് .

9 .ഫോട്ടോ പതിച്ച പെൻഷൻ കാർഡ്.

10 .സർവീസ് തിരിച്ചറിയൽ കാർഡ് .

11 .ആധാർ കാർഡ് .

12.പാൻ കാർഡ്.

പോളിംഗ് ബൂത്തിലെ വോട്ടിംഗ് പ്രക്രിയ പരിചയപ്പെടാം

ആദ്യത്തെ പോളിംഗ് ഉദ്യോഗസ്ഥൻ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ,ഐഡി പ്രൂഫ് എന്നിവ പരിശോധിക്കും.

രണ്ടാമത്തെ പോളിംഗ് ഉദ്യോഗസ്ഥൻ നിങ്ങളുടെ വിരലിൽ മഷി പുരട്ടിയ ശേഷം, ഒരു സ്ലിപ്പ് തരും,അതിനു ശേഷം ഒരു രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തുവാൻ നിർദ്ദേശിക്കും (ഫോം 17 എ).

നിങ്ങൾക്ക് നൽകിയ സ്ലിപ്പ് മൂന്നാം പോളിംഗ് ഉദ്യോഗസ്ഥന് നൽകിയതിന് ശേഷം മഷി പുരട്ടിയ വിരൽ കാണിച്ച് പോളിംഗ് ബൂത്തിലേക്ക് വോട്ട് ചെയ്യാനായി പോവാം .

നിങ്ങൾ തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെ ബാലറ്റ് ബട്ടൺ അമർത്തിക്കൊണ്ട് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക

VVPAT യന്ത്രത്തിൻ്റെ സുതാര്യ വിൻഡോയിൽ ദൃശ്യമാകുന്ന സ്ലിപ്പ് പരിശോധിക്കുക. സീൽ ചെയ്ത VVPAT ബോക്സിൽ ഡ്രോപ്പ് ചെയ്യുന്നതിനു മുമ്പ് 7 സെക്കൻഡുകൾക്ക് സ്ഥാനാർഥി സീരിയൽ നമ്പർ, പേര്, ചിഹ്നം എന്നിവ സ്ലിപ്പിൽ ദൃശ്യമാകും.അതിനു ശേഷം ഒരു ബീപ്പ് ശബ്ദത്തോടെ വോട്ടിംഗ് പൂർത്തിയാവും

കൂടുതൽ വിവരങ്ങൾക്ക്, http://ecisveep.nic.in/ എന്നവെബ്സൈറ്റിലെ വോട്ടർ ഗൈഡ് കാണുക.

മുന്നറിയിപ്പ്

പണത്തിനോ പാരിതോഷികങ്ങൾക്കോ പ്രലോഭനങ്ങൾക്കോ വഴങ്ങി വോട്ടുകൾ കൈമാറുന്നത് കുറ്റകരമാണ് .

ജാതി മത പരിഗണനകളോടെ വോട്ട് ചെയ്യരുത് .

നല്ല സ്ഥാനാർത്ഥിയെ കണ്ടെത്തുക.

സമ്മതിദാനം അർത്ഥപൂർണമാക്കുക.

ഭയാശങ്കകൾക്ക് വഴങ്ങാതെ സുധീരമായി വോട്ട് ചെയ്യുക.

ബൂത്തുകളിൽ മാന്യത വിട്ട പെരുമാറ്റം ശിക്ഷാർഹമാണ്.

വോട്ടർ മാരെ തടയുന്നതും ശിക്ഷാർഹമാണ്.

ബൂത്തിൻ്റെ നൂറു മീറ്റർ പരിധിക്കുള്ളിൽ വോട്ടർമാരെ സമീപിച്ച് അഭ്യർത്ഥന നടത്തരുത്.

വോട്ടർമാരെ വാഹനങ്ങളിൽ കയറ്റി കൊണ്ട് പോവുന്നത് നിയമ വിരുദ്ധമായ പ്രവർത്തിയാണ്.

പോളിംഗ് ബൂത്തിൽ മൊബൈൽ ഫോണുകൾ, ക്യാമറകൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഗാഡ്ജെറ്റുകൾ അനുവദനീയമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button