ഇന്ത്യയുടെ ഹജ്ജ് ക്വോട്ട ഉയര്‍ത്തിയതില്‍ ഔദ്യോഗിക സ്ഥിരീകരണവുമായി സൗദി മന്ത്രാലയം. രണ്ട് ലക്ഷമായാണ് ഹജ്ജ് ക്വാട്ട ഉയര്‍ത്തിയത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനവേളയിലായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
1,75000 മായിരുന്നു നേരത്തെയുണ്ടായിരുന്ന ഹജ്ജ് ക്വോട്ട. ഇതനുസരിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരും സൗദിയുമായുള്ള വാര്‍ഷിക ഹജ്ജ് കരാറിന് അന്തിമരൂപം നല്‍കുകയും വിശുദ്ധ സ്ഥലങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സൗദി കിരീടവകാശിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 2 ലക്ഷമാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ആഴ്ചയാണ് സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. അധികമായി അനുവദിച്ച 25000 തീര്‍ത്ഥാടകരില്‍ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് കീഴിലും ബാക്കിയുള്ള 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കീഴിലുമാണ് വരിക.
Post Your Comments