Latest NewsUAE

എമിറേറ്റ്‌സ് വിമാന സര്‍വീസുകള്‍ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു

കോഴിക്കോട്, കൊച്ചി,മംഗളൂരു,മധുര,ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള 51 വിമാനത്താവളങ്ങളില്‍ വിദേശയാത്രക്കു പോകുന്നവര്‍ക്ക് എമിറേറ്റ്‌സ് സേവനം ലഭിക്കും

ദുബായ്: ദുബായ് ആസ്ഥാനമാുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ സ്‌പൈസ് ജെറ്റുമായി സഹകരിച്ചാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇത്സംബന്ധിച്ച് ഇരു കമ്പനികളും ധാരണയിലെത്തി.

ഇന്ത്യയില്‍ നിന്ന് ആഫ്രിക്ക, അമേരിക്ക,യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും ഉള്ള യാത്രകളില്‍ സഹകരിക്കാനാണ് പദ്ധതി. ഇതനുസരിച്ച് എമിറേറ്റ്‌സിന്റെ വിമാനങ്ങളില്‍ വിദേശയാത്ര നടത്തുന്ന വര്‍ക്ക് ഇന്ത്യന്‍ നഗരങ്ങളിലേയ്ക്ക് സ്‌പൈസ് ജെറ്റിന്റെ വിമാനങ്ങളില്‍ കണക്ഷന് കിട്ടും. ഇതുള്‍പ്പെടെയുള്ള സേവനങ്ങളില്‍ പരസ്പരം കോഡ് ഷെയറിങ്ങിനായുള്ള കരാറിലാണ് ഇരുകമ്പനികളും ധാരണയിലെത്തിയത്.

ഇതോടെ കോഴിക്കോട്, അമൃത്സര്‍,ജയ്പുര്‍ പുണെ, മംഗളൂരു, മധുര എന്നിവിടങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമാകും. ദുബായില്‍ നിന്നും ഇപ്പോഴുള്ള സര്‍വീസുകള്‍ക്കു പുറമേ 67 സര്‍വീസുകളില്‍ കൂടി പുതിയ കൂട്ടുക്കെട്ടിലൂടെ ലഭ്യമാകും.

നിലവില്‍ അമേരിക്ക,യൂറോപ്പ് എന്നിവിടങ്ങളിലെ പ്രമുഖ നഗരങ്ങളിലേയ്ക്കുള്ള യാത്രക്കാരില്‍ ഒരു വിഭാഗത്തിന് ഇന്ത്യയിലെ പല നഗരങ്ങളിലേയ്ക്കും കണക്ഷാന്‍ നല്‍കാന്‍ കഴിയാതിരുന്ന പ്രശ്‌നത്തിന് പുതിയ ധാരണയിലൂടെ എമിറേറ്റ്‌സിന് പരിഹാരം കാണാനാകും.

ധാരണാപത്രം നിലവില്‍ വരുന്നതോടെ ഗള്‍ഫ് നാടുകള്‍ക്ക് പുറമേ ലണ്ടന്‍,പാരീസ്, ഫ്രാങ്ക്ഫര്‍ട്ട്, മാഞ്ചസ്റ്റര്‍, ആംസ്റ്റര്‍ ഡാം, ന്യൂയോര്‍ക്ക് വാഷിംഗ്ടണ്‍,ടൊറന്റോ, സാവോ പോളോ എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കും സ്‌പൈസ് ജെറ്റ് സര്‍വീസുകള്‍ കണക്ഷന്‍ ഫ്‌ളൈറ്റായി വിവിധ നഗരങ്ങളിലേയ്ക്ക് ഉപയോഗിക്കാം.

കോഴിക്കോട്, കൊച്ചി,മംഗളൂരു,മധുര,ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള 51 വിമാനത്താവളങ്ങളില്‍ വിദേശയാത്രക്കു പോകുന്നവര്‍ക്ക് എമിറേറ്റ്‌സ് സേവനം ലഭിക്കും. നിലവില്‍ ഗോവ,വിശാഖപട്ടണം,തൂത്തുക്കുടും ഉള്‍പ്പെടെ ഒമ്പത് നഗരങ്ങളിലേയ്ക്ക് എമിറേറ്റ്‌സ് സ്‌പൈസ് ജെറ്റ് കോഡ് ഷെയറിംഗ് സംവിധാനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button