കൊളംബോ: ശ്രീലങ്കയില്‍ സ്‌ഫോടനത്തിനു പിന്നില്‍ പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ.) ആണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ പറഞ്ഞു. അന്താരാഷ്ട്ര ബന്ധമില്ലാതെ ഇവര്‍ക്ക് സ്‌ഫോടനം നടത്താനാവില്ലെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെ എട്ടിടങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ 290 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
സ്‌ഫോടനപരമ്പരയില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സ്ഥിരീകരിച്ചിരുന്നു. ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി.എസ് റസീന, ലോകാശിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണു കൊല്ലപ്പെട്ടതെന്ന് കൊളംബോയിലെ നാഷണല്‍ ഹോസ്പിറ്റല്‍ അറിയിച്ചതായും സുഷമ അറിയിച്ചിരുന്നു. റസീന കാസര്‍കോട് സ്വദേശിനിയാണ്.
Post Your Comments