കൊളംബോ: ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ സ്ഫോടനം. ശ്രീലങ്കയില്‍ കൊളംബോയില്‍ സ്ഫോടനം നടന്ന പള്ളിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാനിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കള്‍ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം സെന്‍ട്രല്‍ കൊളംബോ ബസ് സ്‌റ്റേഷനില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. ശ്രീലങ്കന്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ 88 സ്‌ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്.
Reuters: An explosion went off in a van near a church in Colombo, #SriLanka when bomb squad officials were trying to defuse it. pic.twitter.com/eBpIUKk7Pt
— ANI (@ANI) April 22, 2019
സ്ഫോടന പരമ്പരയെ തുടർന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മുതലാണ് അടിയന്തരാവസ്ഥ. ചൊവ്വാഴ്ച്ച ദേശീയ ദു:ഖാചരണ ദിവസമായി ആചരിക്കും.
ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച ക്രൈസ്തവ ദേവാലയത്തിലും ആഡംബരഹോട്ടലിലും മറ്റുമായി നടന്ന സ്‌ഫോനപരമ്പരയില്‍ 290 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീലങ്കന്‍ മുസ്ലീം സംഘടനയായ നാഷണല്‍ തൗഹീഡ് ജമാത്ത് (എന്‍ടിജെ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ ‘ഒരു വലിയ രഹസ്യാന്വേഷണ പരാജയം’ എന്നാണ് ഈ ആക്രമണം വിലയിരുത്തപ്പെട്ടത്.
Post Your Comments