ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗിക ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് പുറത്തു പ്രതിഷേധം.
മൂന്ന് അഭിഭാഷകര്‍ പ്ലക്കാര്‍ഡുകളുമായി കോടതി വളപ്പിന് പുറത്ത് പ്രതിഷേധിച്ചു. പ്ലക്കാഡുമായി സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധിച്ച അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ചീഫ് ജസ്റ്റിസ് കോടതിയിലേക്ക് വൈകിയാണ് എത്തിയത് അതിനാല്‍ കോടതിയിലെ നടപടികള്‍ വൈകിയാണ് തുടങ്ങിയത്.
പിഎം മോദി സിനിമയ്‌ക്കെതിരായ ഹര്‍ജിയില്‍ അടക്കം സുപ്രധാന വിഷയങ്ങള്‍ സുപ്രീം കോടതിയില്‍ ഇന്ന് പരിഗണനയ്ക്ക് വരുന്നുണ്ട്. കഴിഞ്ഞ ദിവസം തനിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടിയന്തര സിറ്റിംഗ് വിളിച്ച് ചേര്‍ത്തിരുന്നു.
Post Your Comments