Latest NewsKeralaIndia

രണ്ടുപിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സിന് വഴിയൊരുക്കുന്ന ഉത്സവ ഘോഷയാത്ര (വീഡിയോ കാണാം)

രണ്ടുപിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മംഗലാപുരത്ത് നിന്നും മലപ്പുറത്ത് നിന്നും പാഞ്ഞ ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍ ഒറ്റക്കെട്ടായി കേരളം നിന്ന വാർത്ത കേട്ട് അധിക നാളായിട്ടില്ല. രോഗികളെയും കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ കേരളം എന്നും മുന്നിലാണ്. ഏറ്റവും ഒടുവിൽ ഉത്സവഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടയിലൂടെ വളരെ സുഗമമായി സംഘാടകര്‍ ആംബുലന്‍സിനെ കടത്തിവിടുന്ന വീഡിയോ വൈറൽ ആണ്.

വലിയ രഥങ്ങള്‍ അടക്കം തള്ളിമാറ്റി ആളുകള്‍ ആംബുലന്‍സിന് വഴിയൊരുക്കുന്നത് വീഡിയോയില്‍ കാണാം. ആംബുലന്‍സിന്റെ ഡാഷ്ബോര്‍ഡില്‍ ഘടിപ്പിച്ച ക്യാമറയിലാണ് വിഡിയോ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഏകദേശം 12 ചെറു ഘോഷയാത്രകള്‍ ആംബുലന്‍സിന് പോകാനുള്ള വഴിയൊരുക്കി. ചിലര്‍ ആംബുലന്‍സുകള്‍ക്ക് വഴിമുടക്കികളാകുന്നതും നാം കണ്ടിട്ടുണ്ട്. അവര്‍ തീര്‍ച്ചയായും കാണേണ്ട വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button