KeralaLatest News

വയോധികയെ കാണാനില്ല: വീടിനു സമീപത്തുനിന്നും കണ്ടെത്തിയത് തിരിച്ചറിയാത്തവിധം കത്തിച്ചു കുഴിച്ചിട്ട മൃതദേഹം

മൂന്നു ദിവസം മുമ്പാണ് കുടിയാകുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറുവശം കുറുപ്പശേരി പരേതനായ ഷണ്‍മുഖന്റെ ഭാര്യ കാഞ്ചനവല്ലിയെ (72) കാണാതായത്

കെടാമംഗലം: കെടാമംഗലത്ത് മൂന്ന് ദിവസം മുമ്പ് കാണാതായ വയോധികയുടെ വീടിനടുത്തു നിന്ന് കത്തിച്ചു കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം കാണാതായ സ്ത്രീയുടേതെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ എന്ന് പോലീസ് അറിയിച്ചു.

മൂന്നു ദിവസം മുമ്പാണ് കുടിയാകുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറുവശം കുറുപ്പശേരി പരേതനായ ഷണ്‍മുഖന്റെ ഭാര്യ കാഞ്ചനവല്ലിയെ (72) കാണാതായത്. ഇവരെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസി നടത്തിയ തിരച്ചിലിലാണ് പിന്‍വശത്തുള്ള പാടത്തിന്റെ ചിറയ്ക്കു സമീപത്തെ കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടത്.

തലയോട്ടിയും തുടയുടെ ഭാഗവും മാത്രം പുറത്തു കാണുന്ന രീതിയില്‍ മൃതദേഹം കുഴിച്ചിട്ട നിലയിലായിരുന്നു. സംഭവം മറിഞ്ഞ് നാട്ടുകാര്‍ തടിച്ചു കൂടി. പോലീസ് സംഭവ സ്ഥലം സീല്‍ ചെയ്തിട്ടുണ്ട്. പോലീസെത്തി സംഭവസ്ഥലം സീല്‍ ചെയ്തു. വിരലടയാള വിദഗ്ധര്‍ ഇന്നു സ്ഥലത്തെത്തി പരിശോധന നടത്തും. ഏറെക്കാലമായി കാഞ്ചനവല്ലി കെടാമംഗലത്താണു താമസം. ഇവര്‍ക്ക് സുരേഷ്,മണിയന്‍ എന്നീ രണ്ട് മക്കളുണ്ട്. ഇതില്‍ മണിയന്‍ മകന്‍ കുഞ്ഞിത്തൈയിലാണു താമസം. രണ്ടാമത്തെ മകനായ സുരേഷ് ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button