KeralaLatest NewsElection NewsIndiaElection 2019

രാഹുലിന് ഇരട്ട പൗരത്വം: അമേത്തിക്കു പിന്നാലെ വയനാട്ടിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് തുഷാർ വെള്ളാപ്പള്ളിയുടെ പരാതി

രാഹുലിനു ഇരട്ട പൗരത്വം ഉണ്ടെന്നും മറ്റൊരു വിദേശരാജ്യത്തിന്‍റെ പാസ്പോർട്ട് ഉണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

വയനാട് : കോൺഗ്രസ് അദ്ധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. അമേത്തിയിലും രാഹുൽ ഗാന്ധിയുടെ സ്ഥാനാര്ഥിത്വത്തിനെതിരെ പരാതി ഉണ്ട്. രാഹുൽ നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച രേഖകളുടെ ആധികാരികതയെ ചൊല്ലിയാണ് പരാതി. രാഹുലിനു ഇരട്ട പൗരത്വം ഉണ്ടെന്നും മറ്റൊരു വിദേശരാജ്യത്തിന്‍റെ പാസ്പോർട്ട് ഉണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, നാമനിർദ്ദേശ പത്രികയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

മാത്രമല്ല വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലെ പേരിനു പോലും മാറ്റമുണ്ടെന്നും തുഷാർ ചൂണ്ടിക്കാട്ടുന്നു.രാഹുലിന്റെ നാമനിർദ്ദേശ പത്രികയിൽ ഇരട്ടപൗരത്വമുള്ള കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.രാഹുൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമല്ലാത്തതിനാൽ രാഹുലിന്റെ നാമനിർദ്ദേശ പത്രിക തള്ളണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

സ്വകാര്യ ബ്രിട്ടീഷ് കമ്പനിയായ ബാക്കോപ്സ് ലിമിറ്റഡിന്‍റെ ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുലെന്നും പരാതിയിൽ പറയുന്നു.തുഷാർ വെള്ളാപ്പള്ളിയുടെ ചീഫ് ഇലക്ഷൻ ഏജന്‍റ് സിനിൽ കുമാർ ആണ് ഇക്കാര്യങ്ങൾ ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. ഇക്കാര്യങ്ങൾ ഇന്നു മാത്രമാണ് തന്‍റെ ശ്രദ്ധയിൽപ്പെട്ടതെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്യുന്നതെന്നും തുഷാർ പരാതിയിൽ വ്യക്തമാക്കുന്നു.

യുകെ കമ്പനിയുടെ സമ്പത്തും സ്വത്തുവിവരങ്ങളും സംബന്ധിച്ച കാര്യങ്ങൾ രാഹുൽ നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.അമേഠിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഇതേ കാരണത്താൽ പരാതി നൽകിയിരുന്നു.തുടർന്ന് രാഹുലിന്റെ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് വയനാട്ടിലും പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button