ആലത്തൂര്‍: ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കല്ലെറിഞ്ഞത് പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്തയെ വിമര്‍ശിച്ച് എംഎല്‍എ അനില്‍ അക്കരെ. സി.പി.ഐ. എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് രമ്യ ഹരിദാസിന് പരിക്കുപറ്റിയെന്ന കോണ്‍ഗ്രസ് പ്രചരണത്തിന്റെ മുനയൊടിയുന്നു എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
രമ്യയ്ക്കു നേരം ഉണ്ടായ ആക്രമണത്തിനു പിന്നാലെ അനില്‍ അക്കരെ ചതിക്കല്ലേടാ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആക്രോശിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് യുഡിഎഫിനെതിരെ വാര്‍ത്ത പ്രചരിച്ചത്. രമ്യയെ കല്ലെറിഞ്ഞത് സ്വന്തം പാര്‍ട്ടിയിലെ അണികള്‍ തന്നെയാണ് എ്ന്നായിരുന്നു റിപ്പോര്‍ട്ടറിലെ വാര്‍ത്ത. ‘ആലത്തൂരിലെ കോണ്‍ഗ്രസ് നാടകം പൊളിയുന്നു’ എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത. എന്നാല്‍ ഇതിനെതിരെ
റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ് അനില്‍ അക്കരെ. നികേഷിന്റെ അച്ഛനെ ഡി.വൈ.എഫ്.ഐ.ക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ അന്ന് അദ്ദേഹം പോലീസിനോട് വെടിവെക്കരുത് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ആലത്തൂരില്‍ സി.പി.ഐ.എം സ്നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചെറിയരുത് എന്ന് ഞാന്‍ അലറിപ്പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നുമായിരുന്നു അനില്‍ അക്കരെയുടെ ചോദ്യം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘ നികേഷേ നിന്റെ അച്ഛനെ ഡി.വൈ.എഫ്.ഐ ക്കാര്‍ കല്ലേറിഞ്ഞപ്പോള്‍ അന്ന് നിന്റെ അച്ഛന്‍ പോലീസിനോട് വെടിവെയ്ക്കല്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല. ഇവിടെ ആലത്തൂരില്‍ സി.പി.ഐ.എം സ്നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചെറിയരുത് എന്ന് ഞാന്‍ അലറിപ്പറഞ്ഞു .ചതിക്കല്ലേ എന്ന് പറഞ്ഞു. അതിലന്താണ് തെറ്റ് നികേഷേ , ഞാന്‍ നിന്നെപ്പോലെ
പാര്ട്ടിമാറില്ല .”- എന്നായിരുന്നു അനില്‍ അക്കരെ ഫേസ്ബുക്കില്‍ കുറിച്ചത്.
‘ആലത്തൂരിലെ കോണ്‍ഗ്രസ് നാടകം പൊളിയുന്നു’ എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയത്.
കോണ്‍ഗ്രസുകാരാണ് രമ്യ ഹരിദാസിനെ കല്ലെറിഞ്ഞതെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് പുറത്തുവന്നതെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുമ്പോള്‍ ചതിക്കല്ലേടാ എന്ന് അനില്‍ അക്കര അലറിവിളിക്കുന്നുണ്ടെന്നും എന്നാല്‍ ഇതൊന്നും കൂട്ടാക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് തുടരുകയാണെന്നുമായിരുന്നു വാര്‍ത്ത.
https://www.facebook.com/anil.akkara/posts/2132339766884808?__xts__[0]=68.ARCmMRS-HzcMTy4mYnRJ1eCAZzIeOrAUFETF9D1Iwd97_CfGxDMn-NfG_DHr9FTU0jnCXPC6UCEBjM-EQS5Ib1VkTiRJUjTl6qouyK7oefOJifzjohUyzgfkvaGWBBNqT7CpnjqYY-neSfQKAysVBX0TAva0DL-jF3drNbgaljgR-smPgxqUsnGzrC-R5CeQodnmhCD5DnUfHPB8VyeShpdWC_bzxU4vBO_Womg8UOqkrnRFfrlcv4iB8y4PGhhG-KdfcHMGKd8GqzYfc-3od0xJEHYS-MRWkdE0EgXDiXeZQcQd1QeJxROb-zWgeMi9Qqa-hY0n-SMC7Sj3_MaUAxwI2Q&__tn__=-R
Post Your Comments