KeralaLatest NewsElection NewsIndiaElection 2019

‘ സിപിഎം പ്രവര്‍ത്തകര്‍ ചെരുപ്പേറ് നടത്തിയത് പരാജയഭീതിയുടെ അസഹിഷ്ണുത’- കുമ്മനം രാജശേഖരന്‍

തെരഞ്ഞടുപ്പ് സ്വതന്ത്രമായി നടക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കുമ്മനം പറഞ്ഞു

തിരുവനന്തപുരം: കൊട്ടിക്കലാശത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്റെ നേരെ ചെരുപ്പേറ് നടത്തിയത് അവർക്കുള്ള പരാജയ ഭീതിയുടെ അസഹിഷ്ണുതയാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് കലാശക്കൊട്ടിന് ശേഷം വ്യാപകമായി ആക്രമണം നടന്നിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഇന്നലെ സംഘർഷം ഉടലെടുത്തിരുന്നു. തെരഞ്ഞടുപ്പ് സ്വതന്ത്രമായി നടക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കുമ്മനം പറഞ്ഞു.

ജില്ലയില്‍ നടന്ന അക്രമങ്ങളെ തുടര്‍ന്ന് എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകരായ പത്തുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തലസ്ഥാനത്ത് ക്രോസ് വോട്ടിംഗ് നടക്കില്ല. ക്രോസ് വോട്ടിംഗ് ഈ സാഹചര്യത്തില്‍ ആത്മഹത്യാപരമാണെന്നും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മുന്നണികള്‍ ക്രോസ് വോട്ടിംഗിന് തയ്യാറാവുമെന്ന് കരുതുന്നില്ലെന്നും കുമ്മനം പറഞ്ഞു. മൂന്ന് മുന്നണികള്‍ക്കും തുല്യ സാധ്യതയുള്ള അപൂര്‍വ്വം മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ബിജെപി പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളെ മണ്ഡലത്തില്‍ എത്തിച്ച്‌ അവസാന ദിവസങ്ങളില്‍ വാശിയേറിയ പ്രചരണമാണ് നടത്തിയത്.

എകെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും റോഡ് ഷോകളില്‍ രംഗത്ത് ഇറക്കിയായിയരുന്നു അവസാന ദിവസം കോണ്‍ഗ്രസിന്റെ ശക്തിപ്രകടനം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനൊപ്പം എകെ ആന്‍റണിയുടെ റോഡ് ഷോ ഇന്നലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയിരുന്നു. വേളിയി​ല്‍ വെച്ച്‌ സിപിഎം പ്രവര്‍ത്തകര്‍ വാഹനം വഴിയിലിട്ട് ​റോഡ് ഷോ മണിക്കൂറുകള്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് ആന്‍റണിയും ശശി തരൂരും വാഹനത്തില്‍ നിന്നും ഇറങ്ങി നടന്നുപോയി. ഒരുപാട് ദൂരം നടന്ന ശേഷമാണ് വീണ്ടും റോഡ്ഷോയുടെ ഭാഗമായി വാഹനത്തില്‍ കയറിയത്. ആറ്റിങ്ങലില്‍ ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button