Latest NewsKerala

മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി കെ.എസ്.ആര്‍.ടി.സി. യാത്രക്കാര്‍ക്കു നേരെ ഗുണ്ടായിസം കാണിച്ച കല്ലട ബസ് ജീവനക്കാര്‍ക്കതിരെ രോഷം കൊള്ളുകയാണ് മലയാളികള്‍. ഈ സംഭവം പുറത്തു വന്നതിനു പിന്നാലെ കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ പുറത്തേയ്ക്ക് വരികയാണ്.

ഈ സാഹചര്യത്തില്‍ യാത്രികര്‍ക്ക് ആശ്വാസവുമായെത്തുകയാണ് മലയാളികളുടെ സ്വന്തം ആനവണ്ടി എന്ന കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി പത്തനാപുരത്തിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് യാത്രികര്‍ക്ക് ആശ്വാസമാകുന്നത്. സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരില്‍ ഭൂരിഭാഗവും ബാംഗ്ലൂരിലേക്കും തിരിച്ചുമുള്ള യാത്രികരാണ്.

അതിനാല്‍ തന്നെ ബാംഗ്ലൂരിലേക്കും തിരിച്ചമുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകളുടെ സമയം ഉള്‍പ്പെടെയുള്ള വിശദവിവിരങ്ങളാണ് പോസ്റ്റിലൂടെ പങ്ക് വച്ചിരിക്കുന്നത്.
യാത്രികരുടെ ഉള്ളില്‍ ഒരേസമയം ആശ്വാസവും ആനന്ദവും നിറയ്ക്കുന്നത് പോസ്റ്റിന്റെ തലക്കെട്ടാണ്. ‘ഇല്ലത്തു ഇച്ചിരി ദാരിദ്രം ആണേലും ഞങ്ങള്‍ സുരക്ഷിത യാത്ര തരാം..’ എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ബാംഗ്ലൂര്‍ Multi-Axle AC സര്‍വീസുകളുടെ സമയവിവര പട്ടികയും പങ്കുവച്ചിരിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

ബസുകളുടെ സമയവിവര പട്ടിക

? ബാംഗ്ലൂരിലേക്ക് ? സേലം വഴി

1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂര്‍ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂര്‍

2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂര്‍ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂര്‍

3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂര്‍ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂര്‍

4) 06:00 PM കോട്ടയം > തൃശൂര്‍ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂര്‍

5) 07:00 PM എറണാകുളം > തൃശൂര്‍ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂര്‍

മൈസൂര്‍ വഴി

6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂര്‍ > 11:40 PM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 07:30 AM ബാംഗ്ലൂര്‍

7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂര്‍ > 02:30 AM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 10:15 AM ബാംഗ്ലൂര്‍

8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂര്‍ > 04:30 AM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 12:10 PM ബാംഗ്ലൂര്‍

9) 08:30 AM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 03:50 PM ബാംഗ്ലൂര്‍

ബാംഗ്ലൂരില്‍ നിന്നും ? സേലം വഴി

1) 05:00 PM ബാംഗ്ലൂര്‍ > 12:45 AM പാലക്കാട് > തൃശൂര്‍ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം

2) 06:05 PM ബാംഗ്ലൂര്‍ > 02:10 AM പാലക്കാട് > തൃശൂര്‍ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം

3) 07:30 PM ബാംഗ്ലൂര്‍ > 03:00 AM പാലക്കാട് > തൃശൂര്‍ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട

4) 09:15 AM ബാംഗ്ലൂര്‍ > 04:00 AM പാലക്കാട് > തൃശൂര്‍ > 07:20 AM കോട്ടയം

5) 08:00 PM ബാംഗ്ലൂര്‍ > 03:00 AM പാലക്കാട് > തൃശൂര്‍ > 05:50 AM എറണാകുളം

മൈസൂര്‍ വഴി

6) 01:00 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി > 08:25 PM കോഴിക്കോട് തൃശൂര്‍ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം

7) 02:15 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി 10:30 PM കോഴിക്കോട് തൃശൂര്‍ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം

8) 03:30 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി > 10:55 PM കോഴിക്കോട് തൃശൂര്‍ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം

9) 10:30 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി 05:50 AM കോഴിക്കോട്

shortlink

Related Articles

Post Your Comments

Related Articles


Back to top button