കൊച്ചി: കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്ക് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന കല്ലട ബസിൽ വെച്ച് ജീവനക്കാർ യാത്രക്കാരനെ മർദിച്ച സംഭവം നിരവധി പ്രതിഷേധങ്ങൾക്കാണ് വഴിയൊരുക്കിയത്. സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നതിനേക്കാളും സുരക്ഷിതമായി കെ.എസ്.ആര്‍.ടി.സിയുടെ ബസുകളില്‍ യാത്ര ചെയ്യാമെന്ന് വ്യക്തമാക്കിയുള്ള ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
കുറിപ്പിന്റെ പൂർണരൂപം;
തിരുവനന്തപുരം ജോലി ചെയ്തപ്പോ നാട്ടില്‍ വരാന്‍ ഒറ്റക്ക് രാത്രി യാത്ര വേണ്ടി വന്നിട്ടുണ്ട്. KSRTCയില്‍ ആയിരുന്നു യാത്ര. സുരക്ഷിതമായ യാത്ര, സ്റ്റാഫിന്റെ ഭാഗത്തു നിന്നും നല്ല പെരുമാറ്റം. ചില പ്രൈവറ്റ് ബസുകാര്‍ യാത്രക്കാരെ മര്‍ദിക്കുന്ന സാഹചര്യത്തില്‍ KSRTC ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം.ഇടയ്ക്ക് കുറച്ചു താമസിച്ചു വരുമെങ്കിലും തല്ല് കിട്ടാതെ ആവശ്യമുള്ളിടത്ത് എത്താം. അതിരാവിലെ തിരുവനന്തപുരം എത്തിയ സന്ദര്‍ഭങ്ങളില്‍ ഓഫീസിനു അടുത്തുള്ള സ്ഥലത്ത് സ്റ്റോപ്പ് ഇല്ലാഞ്ഞിട്ടും നിര്‍ത്തി തന്ന മിന്നല്‍ ബസ് സ്റ്റാഫ്, ഒരു നാള്‍ 3 സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന യാത്രയില്‍ സുരക്ഷിതമായി ഞങ്ങളെ എത്തിച്ച വോള്‍വോ സ്റ്റാഫ് എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നു. #KSRTC_ഇഷ്ടം❤️❤️?
കേരള SRTC മാത്രമല്ല, പൂനെ ജോലി ചെയ്തപ്പോള്‍ കര്‍ണാടക SRTCയില്‍ യാത്ര ചെയ്തിട്ടുണ്ട് ഒരുപാട്. അവരില്‍ നിന്നും നല്ല പെരുമാറ്റമാണ് ഉണ്ടായത്. ഒരു തവണ മൈസൂരില്‍ നിന്നും പോയ ബസ് 20 മിനിറ്റ് കഴിഞ്ഞപ്പോ ബ്രേക്ക്‌ഡൌണ്‍ ആയി. അന്നവര്‍ യാത്രക്കാരോട് ക്ഷമ ചോദിച്ചിട്ട് മറ്റൊരു ബസില്‍ യാത്രക്കാരുമായി യാത്ര തുടര്‍ന്നു. യാത്രക്കാരില്‍ പലരും ദേഷ്യപ്പെട്ടിട്ടും സ്റ്റാഫ് ആരെയും മര്‍ദിച്ചില്ല. മാത്രമല്ല 20മിനിറ്റ് താമസിച്ചെങ്കിലും കൃത്യ സമയത്ത് destinationല്‍ ഞങ്ങളെ എത്തിച്ചു. പുണെന്നു മൈസൂറിലേക്കുള്ള ട്രിപ്പില്‍ ഷിമോഗ ആയപ്പോള്‍ ലേഡീസ് ഇറങ്ങി. പിന്നെ ഞാനും എന്റെ സഹപ്രവര്‍ത്തകയും മാത്രം. ഞങ്ങളുടെ മുഖത്തെ ഭയം കണ്ടിട്ടാകാം അറിയാവുന്ന ഇംഗ്ലീഷില്‍ സ്റ്റാഫ് പറഞ്ഞു അവര്‍ക്കും അമ്മയും ഞങ്ങളുടെ പ്രായമുള്ള പെങ്ങന്മാരും ഉള്ളതാണ്, ധൈര്യമായി യാത്ര ചെയ്തോളാന്‍. വിവേകാനന്ദ, SRSലും യാത്ര ചെയ്തിട്ടുണ്ട്, അവരും മാന്യമായിട്ടാണ് പെരുമാറിയത്. കല്ലട ബസിന്റെ പ്രശ്നത്തില്‍ ഇത്രയും പ്രതികരിക്കാന്‍ കാരണം, എന്റെ ചേച്ചിയും കൈകുഞ്ഞും തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ബുക്ക് ചെയ്തിരുന്നു കഴിഞ്ഞ ജനുവരിയില്‍.എമര്‍ജന്‍സി സിറ്റുവേഷന്‍ വന്നപ്പോള്‍ 5മിനിറ്റ് സമയത്തേക്ക് ബസ് നിര്‍ത്താന്‍ പറഞ്ഞപ്പോ അവര്‍ സമ്മതിച്ചില്ല. കൂടെയുള്ള യാത്രക്കാര്‍ പറഞ്ഞിട്ടു പോലും. ആ രാത്രിയില്‍ എന്റെ ചേച്ചിക്ക് തൃശൂര്‍ ഇറങ്ങേണ്ടി വന്നു.അത് കഴിഞ്ഞിട്ടും ഇവന്മാരുടെ ഗുണ്ടായിസം തുടരുന്നു. ഇത് ഇനിയും തുടരും. ദയവായി നിങ്ങളുടെ സുരക്ഷിതത്വത്തിനുള്ള ട്രാവെല്‍സ് തിരഞ്ഞെടുക്കുക. Nb. ഒരുപാട് നല്ല സ്റ്റാഫ് ഉണ്ട് പ്രൈവറ്റ് ബസില്‍. എല്ലാവരെയും അല്ല ഞാന്‍ മോശമായി പറയുന്നത്.ആ നല്ല മനുഷ്യരോട് ബഹുമാനവും ഉണ്ട്. കുറച്ചു പേര് മോശമായി പെരുമാറിയാല്‍ നല്ല ആളുകളെ കൂടി സമൂഹം സംശയ ദൃഷ്ടിയില്‍ കാണാന്‍ ഇടയാക്കും
Post Your Comments