കോട്ടയം•യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച് ഇറക്കി വിട്ട സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കല്ലടയുടെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് എല്‍.ഡി.എഫ് പ്രവര്‍ത്തകരെത്തി ബലമായി അടപ്പിച്ചു. ബുക്കിംഗ് ഓഫീസിൽ ഉണ്ടായിരുന്ന ജീവനക്കാരെ പ്രവർത്തകർ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. ഇവിടെ നിന്ന് സർവീസ് നടത്താൻ അനുവദിക്കില്ലെന്നും ഇടതുമുന്നണി പ്രവർത്തകർ പറഞ്ഞു.
അതിനിടെ, കല്ലടയുടെ വൈറ്റിലയിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. ഓഫീസ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
അതേസമയം, . സുരേഷ് കല്ലടയുടെ ബുക്കിംഗ് ഓഫീസുകളിൽ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Post Your Comments