കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശീലങ്കയെ നടുക്കിയ സ്‌ഫോടനപരമ്പരയില്‍ മരിച്ചവരില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള രണ്ട് ജെഡിഎസ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ആകെ അഞ്ച് ഇന്ത്യാക്കാരാണ് സ്‌ഫോടനങ്ങളില്‍ മരിച്ചത്. അഞ്ച് ഇന്ത്യാക്കാര്‍ ആക്രമണത്തില്‍ മരിച്ചതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു.
ജെഡിഎസ് പ്രവര്‍ത്തകരായ കെ ജി ഹനുമന്ദ് രായപ്പ, എ രംഗപ്പ എന്നിവരാണ് മരിച്ചത്. കര്‍ണ്ണാടകയിലെ തുംഗൂരില്‍ നിന്നുള്ള ജെഡിഎസ് പ്രവര്‍ത്തകരാണ് ഇവര്‍. കൊളംബോയിലെ ഹോട്ടലില്‍ ഇവരോടൊപ്പം ഉണ്ടായിരുന്ന അഞ്ച് ജെഡിഎസ് പ്രവര്‍ത്തകരെ കാണാതെയായി.
ഈ മാസം 18നാണ് ഇവര്‍ ശ്രീലങ്കയിലേക്ക് പോയത്. ആക്രമണത്തില്‍ മരിച്ച ശ്രീലങ്കന്‍ പൗരത്വമുള്ള കാസര്‍കോട് സ്വദേശി റസീനയുടെ മൃതദേഹം ശ്രീലങ്കയില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിച്ചു. സ്‌ഫോടനപരമ്പരയില്‍ മരണം 290 ആയി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തൗഹീത് ജമാ അത് എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്.
Post Your Comments