ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘത്തെ ലങ്കയിലേക്ക് അയക്കാന്‍ ഇന്ത്യ തയാറാണെന്നും മന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാരും മരിച്ചിട്ടുണ്ട്. ലോകാഷിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്. ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി എസ് റസീനയും മരിച്ചു. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോമ്ബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രില, കിങ്‌സ്ബറി എന്നിവിടങ്ങളിലെ ഹോട്ടലുകളിലുമായാണ് ഇന്നലെ സ്‌ഫോടനങ്ങളുണ്ടായത്.
Post Your Comments