Nattuvartha

ഹൃദയശസ്ത്രക്രിയക്കായി കൊച്ചിയിലെത്തിച്ച കുഞ്ഞിന്റെ നില മെച്ചപ്പെടുന്നതായി അധികൃതർ

കൊ​ച്ചി: ഹൃദയശസ്ത്രക്രിയക്കായി കൊച്ചിയിലെത്തിച്ച കുഞ്ഞിന്റെ നില മെച്ചപ്പെടുന്നു. മം​ഗ​ലാ​പു​ര​ത്ത് നി​ന്നും ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്കാ​യി കൊ​ച്ചി​യി​ലെ​ത്തി​ച്ച ന​വ​ജാ​ത​ ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വ​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം കു​ഞ്ഞ് ഇ​പ്പോ​ഴും ഐ​സി​യു​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ണ്. കൂ​ടാ​തെ മ​റ്റു അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സാ​ധാ​ര​ണ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

കൂടാതെ ജ​ന്മ​നാ​ല്‍ ഹൃ​ദ​യ​ത്തി​ന് ത​ക​രാ​റു​ണ്ടാ​യിരു​ന്ന കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​ര്‍ പാ​റ​ക്ക​ട്ട സ്വ​ദ​ശി​ക​ളാ​യ സാ​നി​യ-​മി​ത്താ​ഹ് ദ​മ്പ​ദി​ക​ളു​ടെ പ​തി​ന​ഞ്ച് ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ര്‍​ഗം ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ശേഷം തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച്ച കു​ഞ്ഞി​ന്‍റെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. കാ​ര്‍​ഡി​യോ പ​ള്‍​മ​ണ​റി ബൈ​പാ​സി​ലൂ​ടെ​യാ​ണ് കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഹൃ​ദ​യ​വാ​ല്‍​വി​ന്‍റെ സ​ങ്കോ​ചം ശ​രി​യാ​ക്കു​ക​യും ഹൃ​ദ​യ​ത്തി​ന്‍റെ ദ്വാ​രം അ​ട​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. തു​ട​ര്‍​ന്ന് കു​ഞ്ഞി​നെ ഐ​സി​യു​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button