
ലക്നൗ: ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. അപകടത്തില്‍ 34 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശിലെ മയിൻപുരിയിലാണ് അപകടം നടന്നത്. ആഗ്ര- ലക്നോ എക്സ്പ്രസ് ഹൈവേയിലാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments