പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വി.വി വസന്തകുമാറിന്റെ വീട് പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും . ഇന്നലെയാണ് സന്ദര്‍ശനം തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം പരിപാടി ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു . രാവിലെ ജവാന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരിക്കും പ്രിയങ്ക മടങ്ങുക. മാനന്തവാടിയിലെയും പുല്‍പ്പള്ളിയിലെ പരിപാടിക്കുശേഷം പ്രിയങ്കയുടെ യാത്ര ക്രമീകരണത്തില്‍ മാറ്റം വരുത്തുകയും നിലമ്പൂരിലും അരീക്കോട് പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കാനായി പ്രിയങ്ക പുറപ്പെടുകയും ചെയ്തു.
എല്ലാ പരിപാടികള്‍ക്കും ശേഷം വൈകുന്നേരത്തോടെ പ്രിയങ്ക എത്തുമെന്ന് പിന്നീട് അറിയിപ്പ് ലഭിച്ചെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. ഹവില്‍ദാര്‍ വസന്തകുമാറിന്റെ കുടുംബവീട് ഉള്‍പ്പെടുന്ന വാഴക്ക കോളനിയില്‍ പ്രിയങ്ക എത്തുന്നതറിഞ്ഞ് വലിയ സന്തോഷത്തിലാണ് കോളനിവാസികള്‍. കാലത്തുതന്നെ പ്രിയങ്ക എത്തുമെന്നും ജവാന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മടങ്ങൂ എന്നുമാണ് കുടുംബത്തിന് ലഭിച്ച ഉറപ്പ്.
Post Your Comments