KeralaLatest News

നവജാത ശിശുവിനോട് കൊടും ക്രൂരത; അമ്മയ്ക്ക് ലഭിച്ച ശിക്ഷ ഇങ്ങനെ

പാലക്കാട്: കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തുടര്‍കഥയാവുകയാണ് കേരളത്തില്‍. നവജാത ശിശുവിനെ കൊന്ന സംഭവത്തില്‍ അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2014 ഏപ്രില്‍ 28 നാണു കേസിനാസ്പദമായ സംഭവം. കാമുകനില്‍ നിന്നു ഗര്‍ഭം ധരിച്ച സുഹറ എന്ന 41കാരി പ്രസവിച്ച കുഞ്ഞിനെ ശുചിമുറിയിലെ ക്ലോസറ്റിലിട്ടു ശ്വാസം മുട്ടിച്ചു കൊന്ന് വെള്ളക്കെട്ടിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ അമ്മയ്ക്കു ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ആലത്തൂര്‍ എരിമയൂര്‍ ചേരനാട് സ്വദേശിയാണ്
ഷിബിന എന്ന സുഹറ. പാലക്കാട് ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ്
ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധികതടവ് അനുഭവിക്കണം. ആലത്തൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതി കോങ്ങാട് കോല്‍പാടം സ്വദേശി വിനോദിനെ കോടതി വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button