Election NewsLatest NewsIndia

ആം ​ആ​ദ്മിയുമായി സ​ഖ്യ​മി​ല്ല, സ്ഥാ​നാ​ര്‍​ഥി​ക​ളെ ഉ​ട​ന്‍ പ്ര​ഖ്യാ​പിക്കും ; ഷീ​ല ദീ​ക്ഷി​ത്

ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ​ആ​ദ്മി പാർട്ടിയുമായി കോൺഗ്രസിന് സ​ഖ്യ​മില്ലെന്നും സ്ഥാ​നാ​ര്‍​ഥി​ക​ളെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ഷീ​ല ദീ​ക്ഷി​ത് പ​റ​ഞ്ഞു. ഇന്നോ നാളെയോ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഷീ​ല ദീ​ക്ഷി​ത് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡൽഹി പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ആ​രം​ഭി​ച്ച ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ക​ഴി​ഞ്ഞ ദി​വ​സം എ​എ​പി​യും സ​ഖ്യ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ അ​ട​ഞ്ഞ​താ​യി അ​റി​യി​ച്ചി​രു​ന്നു.

ഡ​ല്‍​ഹി​യി​ലെ സീ​റ്റു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ധാ​ര​ണ ഉ​ണ്ടാ​യെ​ങ്കി​ലും ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ഖ്യം വേ​ണ​മെ​ന്ന എ​എ​പി​യു​ടെ ആ​വ​ശ്യ​ത്തോ​ട് കോ​ണ്‍​ഗ്ര​സ് മുഖം തിരിച്ചിരുന്നു.ഡ​ല്‍​ഹി​യി​ലെ ഏ​ഴു സീ​റ്റു​ക​ളി​ല്‍ നാ​ലെ​ണ്ണം ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്കു ന​ല്കാ​മെ​ന്നു കോ​ണ്‍​ഗ്ര​സ് സ​മ്മ​തി​ച്ച​താ​ണ്. എന്നാൽ സ​ഖ്യം ഡ​ല്‍​ഹി​യി​ല്‍ മാത്രമാണെങ്കിൽ രണ്ട് സീറ്റുകൾ നൽകാമെന്നായിരുന്നു ആം ​ആ​ദ്മിയുടെ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button