ലക്നൗ: അയോധ്യ ക്ഷേത്ര നിര്‍മാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ പൂര്‍ണ പ്രതീക്ഷയെന്ന് രാം വിലാസ് വേദന്തി ഗുരുജി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് രൂപീകരിച്ച ട്രസ്റ്റിന്റെ തലവനാണ്
രാം വിലാസ് വേദാന്തി.
2020ല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കുന്നതോടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കും. രാഹുല്‍ ഗാന്ധിയെ ഭരണം ഏല്‍പ്പിച്ചാല്‍ നെഹ്രു മുറിച്ച പോലെ രാജ്യത്തെ വീണ്ടും വിഭജിക്കുമെന്നും രാം വിലാസ് വേദാന്തി പറഞ്ഞു. അതേസമയം ശബരിമല അതോറിറ്റി രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments