Latest NewsInternational

ലോകം ഉറ്റുനോക്കുന്ന സുപ്രധാന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യ-ചൈന കൂടിക്കാഴ്ച്ച

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജെയ്‌ഷെ മൊഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള തീവ്രനാദിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ചൈനയുടെ തീരുമാനം ഏറെ നിര്‍ണായകമാകും. ഇതിന്റെ വിശദാംശ ചര്‍ച്ചകള്‍ക്കായി ഇന്ത്യ-ചൈന കൂടിക്കാഴ്ച നടക്കും. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഗലെയുടെ രണ്ട് ദിവസത്തെ ചൈനാ സന്ദര്‍ശനത്തിലാണ് ചൈനാ വിദേശ കാര്യമന്ത്രി വാങ് യു യുമായും മറ്റ് ചൈനീസ് ഔദോഗിക വൃത്തങ്ങളുമായും ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച നടത്തുക

ഭീകരവാദി സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൈന സന്ദര്‍ശനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഞായറാഴ്ച്ചയാണ് വിദേശകാര്യ സെക്രട്ടറിയുടെ രണ്ട് ദിവസത്തെ ചൈനാ സന്ദര്‍ശനം ആരംഭിക്കുന്നത്.

ജെയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ നേതൃത്വത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടാനിടയാക്കിയ പുല്‍വാമ ഭീകാരാക്രമണത്തിന് ശേഷം വിജയ് ഗോഗലെയുടെ ചൈനാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സൗഹൃദപരമാക്കും. ചൈനയുടെ വിദേശകാര്യമന്ത്രിയെ കൂടാതെ ഗോഗെലെ വിദേശകാര്യ സഹമന്ത്രിയുമായും കൂടികാഴ്ച്ച നടത്തും.

പുല്‍വാമയില്‍ ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ അഞ്ച് സ്ഥിര അംഗങ്ങളിലെ മൂന്നു അംഗങ്ങളായ അമേരിക്ക, യു.കെ, ഫ്രാന്‍സ് എന്നിവര്‍ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ചൈന ഇതുവരെ ഇതിനെ പിന്തുണച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button