പഞ്ച്കുള: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അകാലി ദള്ളില്‍ ചേര്‍ന്നു. 35 വര്‍ഷത്തോളം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച് ഗുര്‍വിന്ദര്‍ സിങ് ബാലിയാണ് പാര്‍ട്ടി വിട്ടത്.. ശനിയാഴ്ചയാണ് അദ്ദേഹം ഔദ്യോഗികമായി ശിരോമണി അകാലി ദള്ളില്‍ ചേര്‍ന്നത്. എസ്എഡി പ്രസിഡന്റ് സുഖ്ബിര്‍ സിങ് ബദലിന്റെ സാന്നിധ്യത്തിലായിരുന്നു ഗുര്‍വിന്ദര്‍ അകാലി ദള്ളില്‍ അംഗത്വം സ്വീകരിച്ചത്.
ഇത്രയും വര്‍ഷങ്ങള്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടും ഗുര്‍വിന്ദറിന് യാതൊരു പരിഗണനയും ലഭിച്ചില്ലെന്ന് ബദല്‍ പറഞ്ഞു. മുതിര്‍ന്ന പാര്‍ട്ടി നേതാവും കോണ്‍ഗ്രസിന്റെ വക്താവും ഒക്കെയായിട്ടും പ്രവര്‍ത്തകരില്‍ നിന്ന് മോശം പ്രതികരണമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments