Latest NewsElection NewsKerala

കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് വീഡിയോ : മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം കളക്ടര്‍ നടപടി ആരംഭിച്ചു

കണ്ണൂര്‍ : കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് വീഡിയോ, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം കളക്ടര്‍ നടപടി ആരംഭിച്ചു.. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചാരണം നടത്തിയ കെ സുധാകരന്റെ നടപടി തെരെഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത് കാണിച്ച് കെ സുധാകരന് ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരമാണ് കളക്ടര്‍ നടപടി ആരംഭിച്ചത്. ഇതേ വീഡിയോയുടെ പേരില്‍ കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്ന പേരില്‍ ഇറങ്ങിയ വീഡിയോ ആണ് സ്ത്രീവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വനിതാ കമ്മീഷനും കണ്ടെത്തിയത്. വീഡിയോയിലെ കഥാപാത്രങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ല എന്നുകൂടി എഴുതിച്ചേര്‍ത്താണ് സുധാകരന്‍ ഫേസ്ബുക്കിലൂടെ വീഡിയോ പ്രചരിപ്പിച്ചത്. ഈ വീഡിയോ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യം വച്ചാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button