Election NewsLatest NewsIndia

കുമ്മനത്തിനെതിരെ സി.പി.എം നടത്തിയ അക്രമം അപലപനീയം-ബി.ജെ.പി

തിരുവനന്തപുരം•കുമ്മനം രാജശേഖരനെതിരെ സിപിഎം നടത്തിയ അക്രമം അപലപനീയമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്. പരാജയഭീതിയില്‍ നിന്ന് ഉടലെടുത്ത അരിക്ഷിതാവസ്ഥയെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ കുമ്മനത്തെ ആക്രമിച്ചത്. കേന്ദ്രസഹമന്ത്രി പൊന്‍ രാധാകൃഷ്ണനോടൊപ്പം കുമ്മനം സഞ്ചരിച്ചിരുന്ന രഥം കഴക്കൂട്ടത്ത് തടഞ്ഞ് നിര്‍ത്തി തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ.പ്രശാന്തിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം എന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നു. ചെരുപ്പെറിഞ്ഞോ, അസഭ്യം പറഞ്ഞോ ജനഹൃദയങ്ങളില്‍ നിന്നും കുമ്മനത്തെ പറിച്ചു മാറ്റാനാകില്ലെന്ന് സിപിഎം മനസ്സിലാക്കണം. തിരുവനന്തപുരം മണ്ഡലത്തില്‍ സുനിശ്ചിതമായ കുമ്മനത്തിന്റെ വിജയം ഇതുകൊണ്ട് തടയാനാകില്ല. ചെരുപ്പേറിന്റെ ദൃശ്യം ഉള്‍പ്പെടെ പോലീസില്‍ പരാതി നല്‍കി. കേന്ദ്രസഹമന്ത്രി ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സുരേഷ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button