ന്യൂഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ അദ്ദേഹത്തിന് പിന്തുണ നല്കുന്ന പ്രതികരണവുമായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി . പരാതിക്ക് പിന്നില്‍ ഗൂഡാലോചന മുഴച്ച് നില്‍ക്കുന്നുവെന്ന് അദ്ദേഹം അങിപ്രായപ്പെട്ടു. കാരണം ബന്ധപ്പെട്ട സമിതിക്ക് നല്‍കേണ്ട പരാതി , ജഡ്ജിമാര്‍ക്കും ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം ദുര്‍ബലപ്പെടുത്തുന്ന നാലു ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുമാണ് പരാതിക്കാരി നല്‍കിയത്.
ഭരണഘടനാ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരില്‍ നിരവധി പേര് ഇടത് , തീവ്ര ഇടതു ചിന്താഗതിക്കാരാണ് . ഇത്തരക്കാര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബ്ലോഗിലൂടെയാണ് അദ്ദേഹം ചിഫ് ജസ്റ്റിസിനെതിരെയുളള ആരോപണത്തോട് വിശദീകരണം നല്‍കിയത്.
Post Your Comments