ആലത്തൂര്‍: ആലത്തൂരില്‍ ഇത്തവണയും ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു. എല്‍ഡിഎഫ് ഇത്തവണയും വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ജനം സ്വീകരിച്ചു എന്നതിന്റെ തെളിവാണ് പ്രചരണത്തിനിടെ ലഭിക്കുന്ന ആവേശ്വോജലമായ സ്വീകരണമെന്നും പി കെ ബിജു പറഞ്ഞു.
ആലത്തൂരില്‍ അടിയൊഴുക്കുകളുണ്ടന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതോടെ അവസാനിക്കുമെന്നും ഇടതുപക്ഷ മുന്നണിക്ക് ജയിക്കാനുള്ള വോട്ട് ആലത്തൂരിലെ ജനം നല്‍കുമെന്നും ഫലം വരുമ്പോള്‍ ഇത് ബോധ്യമാകുമെന്നും പി കെ ബിജു കൂട്ടിച്ചേര്‍ത്തു.
ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴില്‍ ആറ് നിയമസഭാ മണ്ഡലവും ഇടതിനൊപ്പമാണ്. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടാന്‍ ശക്തിയില്ലാത്ത കോണഗ്രസ് വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ വൈകാരികതയെ ഉണര്‍ത്താനാണ് ശ്രമിച്ചതെന്നും പി കെ ബിജു കുറ്റപ്പെടുത്തി.
Post Your Comments