Latest NewsBusiness

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്‌വര്‍ക്കിന് വന്‍ തിരിച്ചടി : ഒരു മാസത്തിനിടെ 58 ലക്ഷം ഉപഭോക്താക്കള്‍ സിം ഉപേക്ഷിച്ചു

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്‍ക്കിന് വന്‍ തിരിച്ചടി , ഒരു മാസത്തിനിടെ 58 ലക്ഷം ഉപഭോക്താക്കള്‍ സിം ഉപേക്ഷിച്ചു. വോഡഫോണ്‍-ഐഡിയയ്ക്കാണ് വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഒരു മാസത്തിനിടെ 58 ലക്ഷം ഉപഭോക്താക്കളാണ് സിം ഉപേക്ഷിച്ചത്. ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള വോഡഫോണ്‍ ഐഡിയ കമ്പനികള്‍ക്ക് 28 ദിവസത്തിനിടെ നഷ്ടപ്പെട്ടത് ലക്ഷകണക്കിന് ഉപഭോക്താക്കളെയാണ്.

അതേസമയം ഫെബ്രുവരിയില്‍ റിലയന്‍സ് ജിയോയ്ക്ക് ലഭിച്ചത് 77 ലക്ഷം അധികം ഉപയോക്താക്കളെയാണ്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 29.7 കോടിയാണ്. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ എണ്ണം 118.32 കോടിയാണ്.

ബിഎസ്എന്‍എല്ലിന് ഫെബ്രുവരി മാസത്തില്‍ പുതുതായി ലഭിച്ചത് 9.06 ലക്ഷം ഉപയോക്താക്കളെയാണ്. ഇതോടെ ബിഎസ്എന്‍എല്ലിന്റെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 12.05 കോടി ആയി. ഭാരതി എയര്‍ടെലിന് 49,896 ഉപയോക്താക്കളെയണ് നഷ്ടപ്പെട്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button