Latest NewsElection NewsIndiaElection 2019

പെരുമാറ്റച്ചട്ട ലംഘനം;പ്രഗ്യ സിങ് ഠാക്കൂറിന് തെരെഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്

ഭോപ്പാൽ:ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യ സിങ് ഠാക്കൂറിന് തെരെഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ത് കർക്കറയ്ക്കതിരെ നടത്തിയ പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസയച്ചത്

ബിജെപി സ്ഥാനാർഥിയും മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യ സിങ് ഠാക്കൂർ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ത് കർക്കറെയെ താൻ ശപിച്ചിരുന്നെന്നാണ് പറഞ്ഞത്. വാർത്താ സമ്മേളനത്തിനിടെയായിരുന്നു പ്രഗ്യ സിങ് ഠാക്കൂറിൻറെ വിവാദ പ്രസ്താവന.

ഹേമന്ത് കർക്കറെ തനിക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും രണ്ട് മാസത്തിനുള്ളിൽ തീവ്രവാദികൾ ഹേമന്ത് കർക്കറെയെ കൊല്ലുമെന്ന് ശപിച്ചിരുന്നുവെന്നും പ്രഗ്യ സിങിന്റെ പ്രസ്താവന.പ്രഗ്യ സിങിന്റെ പ്രസ്താവനക്കെതിരെ  വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രഗ്യ സിങിൻറെ പ്രസ്താവന മധ്യപ്രദേശ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ പരിശോധിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button