ഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണത്തിൽ ജസ്റ്റിസിന് പിന്തുണയറിയിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. ബ്ലാക്‌മെയിൽ തന്ത്രമെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. വിഷയത്തിൽ തൽക്കാലം ഉത്തരവ് ഇറക്കുന്നില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.മാധ്യമങ്ങൾ വാർത്ത നൽകുമ്പോൾ എല്ലാ വശങ്ങളും പരിശോധിച്ച് ഉത്തരവാദിത്തം കാണിക്കണമെന്ന് കോടതി പറഞ്ഞു.
അതേസമയം കേസിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തന്റെ നിലപാട് വ്യക്തമാക്കി. പരാതിക്കാരിയായ യുവതിക്കെതിരെ രണ്ട് ക്രിമിനൽ കേസുകളുണ്ട്. യുവതിയുടെ ഭർത്താവിനെതിരെയും കേസുകളുണ്ട്. പരാതിക്ക് മുമ്പിൽ തളരില്ല.താൻ രാജിവെക്കില്ലെന്നും, പണംകൊണ്ട് സ്വാധീനിക്കാൻ കഴിയാതെ വന്നപ്പോൾ തനിക്കെതിരെ പുതിയ നീക്കം നടത്തിയിരിക്കുകയാണ്. കറകളഞ്ഞ ജഡ്ജിയായിരിക്കുക എന്നത് വെല്ലുവിളിയാണെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.ജുഡീഷ്യറിയെ അപമാനിക്കാൻ ശ്രമം. ഇങ്ങനെയാണെങ്കിൽ മാന്യന്മാർ എങ്ങനെ ജഡ്‌ജിസ്ഥാനത്ത് ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണവുമായി മുന്‍ കോടതി ജീവനക്കാരിയാണ് രംഗത്തെത്തിയത്. വിഷയം സംബന്ധിച്ച് ഇവര്‍ 22 ജഡ്ജിമാര്‍ക്ക് പരാതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍വെച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നും തന്നെ ജോലയില്‍ നിന്നും പുറത്താക്കിയെന്നും യുവതി പറയുന്നു.
Post Your Comments