അബുദാബി : പ്രതിരോധ മേഖലയില്‍ പശ്ചിമേഷ്യയില്‍ വന്‍ശക്തികളുടെ സഹകരണം . പ്രതിരോധ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്താനാണ് സൗദി-യു.എ.ഇ ധാരണയായിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്റലിജന്‍സ് വിവരങ്ങള്‍ ഫലപ്രദമായി കൈമാറുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംയുക്ത സമിതി ചര്‍ച്ച ചെയ്തു. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സൈഫ് അബ്ദുല്ല അല്‍ സഫാര്‍ യു.എ.ഇ സംഘത്തിന് നേതൃത്വം നല്‍കി. സൗദി ആഭ്യന്തര സഹമന്ത്രി ഡോ. നാസര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ദൗദിന്റെ സാരഥ്യത്തിലാണ് സൗദി സംഘം.
വിവിധ തുറകളില്‍ വിപുല സഹകരണം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളാണ്? പ്രധാനമായും ചര്‍ച്ച ചെയ്തത്. പൊലിസ് സേനയുടെ സംയുക്?ത സഹകരണ കാര്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. ഗള്‍ഫ് മേഖലയിലെ സുപ്രധാന രാജ്യങ്ങള്‍ എന്ന നിലക്ക് ആഭ്യന്തര സുരക്ഷാ രംഗങ്ങളില്‍ സംയുക്ത നടപടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് സൗദി സംഘാംഗങ്ങള്‍ വ്യക്തമാക്കി.
Post Your Comments