ലുധിയാന: ഈ സീസൺ സന്തോഷ് ട്രോഫിയുടെ കലാശ പോരാട്ടം നാളെ നടക്കും. ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിൽ പഞ്ചാബും സര്‍വ്വീസസും തമ്മിലാണ് ഏറ്റുമുട്ടുക. വെള്ളിയാഴ്ച നടന്ന സെമി പോരാട്ടത്തിൽ പഞ്ചാബ് ഗോവയെ തോല്‍പ്പിച്ചു. കര്‍ണാടകയെ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ മറികടന്നാണ് സര്‍വീസസ് ഫൈനലിലെത്തിയത്. പഞ്ചാബ് എട്ടും തവണയും സര്‍വീസസ് അഞ്ചുതവണയും സന്തോഷ് ട്രോഫി സ്വന്തമാക്കിയിട്ടുണ്ട്.
Post Your Comments