അമേഠി : ഇത്തവണ കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി
സ്ഥാനാര്‍ഥിയായും ഒപ്പം കേരളത്തിലും അമേഠിയിലും ജനവിധി തേടുകയാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ ഇപ്പോള്‍ രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. അമേഠിയില്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന ധ്രുവ് ലാല്‍ എന്നൊരു സ്വാനാര്‍ഥിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
പ്രധാനമായും 3 പ്രധാന ആരോപണങ്ങളാണ് മുഴച്ച് നില്‍ക്കുന്നത് .ഒന്ന് രാജ്യത്തിലെ പൗരത്വം, രണ്ട് വിദ്യാഭ്യാസം മൂന്നാമതായി ബ്രിട്ടനില്‍ സ്വന്തമായി കമ്പനിയുണ്ടായിരുന്ന രാഹുല്‍ ഇതിന്‍റെ സാമ്പത്തിക വിവരങ്ങളും മറ്റുമൊന്നും നാമനിര്‍ദ്ദേശ പത്രികയില്‍ ചേര്‍ത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സൂക്ഷ്മ അന്വേഷണവും പരിശോധനയും ഈ വരുന്ന 22 ന് കമ്മീഷന്‍ നടത്തും. അതിന് ശേഷം മാത്രമേ പത്രിക സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കു.
ബ്രിട്ടനില്‍ സ്വന്തം കമ്ബനി നടത്തിയിരുന്ന രാഹുല്‍ഗാന്ധി ബ്രിട്ടീഷ് പൗരനാണന്ന് കമ്ബനി രേഖകളില്‍ പറയുന്നു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് വിദേശപൗരത്വമുള്ളവര്‍ക്ക് മത്സരിക്കാനാവില്ല .
ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത് എപ്പോഴെന്ന് നാമനിര്‍ദേശപത്രികയില്‍ പറയുന്നില്ല. 2003 മുതല്‍ 2009 വരെയുള്ള ബ്രിട്ടനിലെ സ്വന്തം കമ്ബനിയുടെ ആസ്തികളോ ലാഭവിഹിതമോ നാമനിര്‍ദേശ പത്രികയില്‍ വെളിപ്പെടുത്തുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്ന മറ്റൊരു വിഷയം.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആശയകുഴപ്പം ഉണ്ട്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കാന്‍ നാമനിര്‍ദേശ പത്രികയോട് ഒപ്പം സമര്‍പ്പിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ എല്ലാം റൗള്‍ വിന്‍സി എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റൗള്‍ വിന്‍സിയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ രാഹുല്‍ഗാന്ധിയുടേയാണന്ന് എങ്ങനെ മനസിലാക്കും. റൗള്‍ വിന്‍സിയും രാഹുല്‍ഗാന്ധിയും ഒന്നാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതിനായി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടി വരുമെന്നും എതിര്‍ സ്ഥാനാര്‍ത്ഥി വ്യക്തമാക്കി. പ്രശ്‌നം ഗുരുതരുമായതോടെ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സൂക്ഷമ പരിശോധന ഈ 22 തിയതി നടത്താനിരിക്കുകയാണ് തിരഞ്ഞടുപ്പ് കമ്മീഷന്‍.
രാഹുലിന്റെ പൗരത്വത്തെകുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പൗരത്വം റദാക്കണമെന്ന് സുബ്രഹ്മണ്യം സ്വാമിയും അഭിപ്രായപ്പെട്ടു.
Post Your Comments