ന്യൂഡല്‍ഹി : തീഹാര്‍ ജയിലിലെ മുസ്ലീം തടവുകാരന്‍റെ ദേഹത്ത് അധികൃതര്‍ ചാപ്പകുത്തിയതിനെതിരെ രോഷം പൂണ്ട് മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്‍റ് അസാദുദ്ദീന്‍ ഒവൈസി. ജയിലിലെ തടവുകാരനായ നാബിര്‍ എന്ന വ്യക്തിയുടെ ദേഹത്താണ് അധികൃതര്‍ ചാപ്പ കുത്തിയത്.
കന്നുകാലികള്‍ക്ക് സമമായി മനുഷ്യരെ മുദ്രകുത്തുന്നത് ക്രൂരവും മനുഷ്യത്വവിരുദ്ധവുമാണ്. ഞങ്ങളെ അധിക്ഷേപിക്കാന്‍ ഓരോ ദിവസവും പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ഞങ്ങള്‍ മനുഷ്യരാണ്, ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
രണ്ടു ദിവസമായി നാബിറിന് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും മുസ്ലീമായതിനാലാണ് ക്രൂരതകളനുഭവിക്കേണ്ടി വന്നതെന്നും കുടുംബം പരാതിയില്‍ വ്യക്തമാക്കുന്നു. ജയിലിലെ സിസിടിവി പരിശോധിക്കാനും മറ്റ് അന്വേഷണം നടത്തുന്നതിനും കോടതി ഉത്തരവിട്ടു.
Post Your Comments