Latest NewsKerala

വൃദ്ധനെ നഗരമദ്ധ്യത്തിലിട്ട് കുത്തിക്കൊന്നു ; എന്തിനാണ് കൊലകാതകം എന്നതിനുളള കുറ്റസമ്മതം കേട്ട് പോലീസ് ഞെട്ടി

കോഴിക്കോട്:  65കാരനായ തമിഴ്നാട് സ്വദേശിയെ കോഴിക്കോട് നഗരമദ്ധ്യത്തിലിട്ട് കുത്തി കൊന്നു. തൊരു പ്രകോപനവും കൂടാതെയാണ് പ്രതി കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം പ്രതി തന്നത്താന്‍ പോലീസിന് കീഴടങ്ങുകയും ചെയ്തു. തുടര്‍ന്നുളള ചോദ്യം ചെയ്യലില്‍ പോലീസ് ഞെട്ടി. എന്തിനാണ് വൃദ്ധനെ കൊന്നത് എന്ന ചോദ്യത്തിന് അയാള്‍ പറയുന്നത് തനിക്ക് ജോലിയൊന്നുമില്ല അതിനാല്‍ ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നു എന്നാണ്.

പീഡനവും മറ്റും നടത്തി ജയിലില് പോകാന്‍ താല്‍പര്യമില്ലെന്ന് പ്രതി പറയുന്നു. എന്തിനാണ് അന്വ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത് എന്ന ചോദ്യത്തിന് അവരെ അന്വേഷിച്ച് ആരും വരില്ല അതുകൊണ്ടാണെന്ന് പ്രതി പറയുന്നു. കസബ പോലീസ് ഇതില്‍ അന്വേഷണം നടത്തി വരികയാണ്. പ്രതിക്ക് മാനസികമായി പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിച്ച് വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button