പയ്യന്നൂര്‍: പയ്യന്നൂരില്‍ മധ്യവയസ്കനെ ട്രെയിനില്‍നിന്നും തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമം.ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവതിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഒരുകൂട്ടം യുവാക്കള്‍ ഇയാളെ വണ്ടിയില്‍ നിന്നും തള്ളിയിടുകയായിരുന്നു. കോഴിക്കോട് തിരുവമ്പാടി സ്വദേശി ഗംഗാധരന് കൊച്ചിനാണ് (50) ആക്രമണത്തിന്ന ഇരയായത്. തലയിലും മുഖത്തും പരിക്കേറ്റ ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 2.30 ഓടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. മംഗലാപുരം കാര്‍ക്കളയില്‍ റബര്‍ എസ്റ്റേറ്റ് തൊഴിലാളിയാണ് ഗംഗാധരന്. വിഷുവിന് വീട്ടില്‍പോയി മടങ്ങവെ താന്‍ യാത്ര ചെയ്യുന്ന കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാരിയായ യുവതിയെ ഉറക്കത്തില്‍ ചിലര്‍ ശല്യം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്ത ഗംഗാധരനുമായി ട്രെയിനില്‍ വാക്കേറ്റവും നടന്നു. ഇതിനിടെ അപരിചിതരായ രണ്ടു യുവാക്കള്‍ ഇയളെ പുറത്തേയ്ക്ക് തള്ളിയിടുകയായിരുന്നു.
കോഴിക്കോട് മുതല്‍ ട്രെയിനിലുണ്ടായിരുന്നവരാണ് ഇവരെന്ന് ഗംഗാധരന് പറയുന്നു.പരിക്കേറ്റ് അബോധാവസ്ഥയിലായ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് നാട്ടില്‍ നിന്നെത്തിയ ബന്ധുക്കള്‍ ഗംഗാധരനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
Post Your Comments