Latest NewsCricket

മങ്കാദിങ് കോമഡി ആകുമ്പോൾ; ഐപിഎല്ലില്‍ കൂട്ടച്ചിരി പരത്തി നരേയ്‌നും കോഹ്‌ലിയും

കൊല്‍ക്കത്ത: ഐപിഎല്‍ സീസണ്‍ ആരംഭിച്ചപ്പോള്‍ തന്നെ വിവാദത്തിന് തിരികൊളുത്തിയ മങ്കാദിങ് കോമഡിയാക്കി വിരാട് കോഹ്ലി. ഇന്നലെ നടന്ന കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ നായകന്‍ കോഹ്‌ലിയും കൊല്‍ക്കത്തയുടെ താരം നരേയ്‌നും ചേർന്നാണ് ഗ്രൗണ്ടിൽ ചിരി പടർത്തിയത്. ബാംഗ്ലൂര്‍ ഇന്നിങ്സിന്റെ 18ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അവസാന പന്ത് എറിയാന്‍ സുനില്‍ നരെയ്ന്‍ തയ്യറെടുക്കുമ്പോള്‍ നോണ്‍ സ്ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന വിരാട് കോഹ്ലി ക്രീസ് വിട്ടിരുന്നു. ഇതോടെ നരെയ്ന്‍ പന്തെറിയാതെ മടങ്ങി. ക്രീസില്‍ ബാറ്റുകുത്തി തന്നെയാണ് നില്‍ക്കുന്നതെങ്കിലും ഒന്നു കൂടെ ആഞ്ഞ് കുത്തി ബാറ്റ് ക്രീസില്‍ നീട്ടി വെച്ച് വിരാട് കോഹ്ലി കുനിഞ്ഞിരുന്നു. ഇതു കണ്ട നരെയ്നും അംപയര്‍ക്കും ആരാധകർക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button