Latest NewsIndia

ഒരു ലക്ഷം രൂപ നല്‍കാഞ്ഞതിന് അമ്മയെ ഇടിച്ചുകൊന്നു

ഗാസിയബാദ്: യുപിയില്‍ ഒരു ലക്ഷം രൂപ ചോദിച്ചിട്ട് നല്‍കാഞ്ഞതിന് മകന്‍ അമ്മയെ അടിച്ചുകൊന്നു. ഇയാളെ മസ്സൂരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചാണ് ഇയാള്‍ മാതാവിനെ കൊലപ്പെടുത്തിയത്.

ഏപ്രില്‍ 15 നായിരുന്നു സംഭവം നടന്നത്. തന്റെ ഉടമസ്ഥതയിലുള്ള ഗോതമ്പ പാടത്തിനരികെയുള്ള മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു വൃദ്ധ കൊല്ലപ്പെട്ടത്. തനിക്ക് അത്യാവശ്യമായി ഒറു ലക്ഷം രൂപ ആവശ്യം വന്നെന്നും നല്ല ബാങ്ക് ബാലന്‍സുണ്ടായിരുന്നിട്ടും മാതാവ് തരാന്‍ വിസമ്മതിച്ചെന്നുമാണ് മകന്‍ ഭഗത് സിംഗ് പറയുന്നത്. ഇതേത്തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് ഗോതമ്പുപാടത്തിനരികെ ഉറങ്ങി ക്കിടന്ന അവരെ ഇഷ്ടികകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത്.

വൈകുന്നേരം അമ്മ വീട്ടിലെത്താതിരുന്നപ്പോള്‍ അമ്മയെ കാണാനില്ലെന്നാണ് ഇയാള്‍ സഹോദരന്‍മാരോട് പറഞ്ഞത്. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തി. സഹോദരന്‍മാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യലിനിടെ ഭഗത് സിംഗ് കുറ്റം സമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button