Election NewsKeralaLatest News

സംസ്ഥാനത്ത് 5,886 പോളിങ് സ്റ്റേഷനുകള്‍ പ്രശ്നബാധിതം : 425 പോളിംഗ് സ്‌റ്റേഷനുകള്‍ അതീവഗുരുതര മേഖലയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഒരു ബാലറ്റ് യൂണിറ്റില്‍ 16 സ്ഥാനാര്‍ഥികളെ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ ഇതിലേറെ പേര്‍ മത്സരിക്കുന്ന തിരുവനന്തപുരം, ആറ്റിങ്ങല്‍, വയനാട് മണ്ഡലങ്ങളില്‍ 2 ബാലറ്റ് യൂണിറ്റുകളുണ്ടാകും. മുഖ്യ തെരഞ്ഞെടുപ്പു ഓഫിസര്‍ ടിക്കാറാം മീണയുടെ അധ്യക്ഷതയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.

സംസ്ഥാനത്ത് 5,886 പോളിങ് സ്റ്റേഷനുകള്‍ പ്രശ്‌നബാധിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 425 അതീവഗുരുതര സ്വഭാവ ബൂത്തുകളും 817 ബൂത്തുകള്‍ ഗുരുതര പ്രശ്‌നബാധിതവുമാണ്. 4,482 എണ്ണം പ്രശ്‌നബാധിതമായി കണക്കാക്കിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി തീവ്ര-ഇടതു സംഘങ്ങളുടെ ഭീഷണിയുള്ള 162 ബൂത്തുകളുമുണ്ട്.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിന് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പൂര്‍ത്തിയായി. 140 നിയമസഭാ മണ്ഡല കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങള്‍ 22 ന് രാവിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു കൈമാറും. ഉച്ചയോടെ യന്ത്രങ്ങളുമായി പോളിങ് ബൂത്തുകളിലെത്തുന്ന ഉദ്യോഗസ്ഥര്‍ അന്നു തന്നെ വോട്ടിങ്ങിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കും. 23 ന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടിങ് സമയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button