Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Indian Super LeagueLatest NewsSports

കോഹ്‌ലിയുടെ തകർപ്പൻ സെഞ്ചുറി പാഴായില്ല : റോയൽ ചലഞ്ചേഴ്‌സിനു രണ്ടാം ജയം

കൊൽക്കത്ത : കോഹ്‌ലിയുടെ തകർപ്പൻ സെഞ്ചുറി പാഴായില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ രണ്ടാം ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഏദൻ ഗാർഡൻസിൽ നടന്ന 35ആം മത്സരത്തിൽ 10 റൺസിനാണ് കൊൽക്കത്തയെ തുടർച്ചയായ നാലാം തോൽവിയിലേക്ക് തള്ളിയിട്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെയും മോയിന്‍ അലിയുടെ അതിവേഗ അര്‍ധസെഞ്ചുറിയുടെയും ബലത്തിൽ നേടിയ 213 റൺസ് മറികടക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചില്ല. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസിന്‌ പുറത്തായി.

ആന്ദ്രെ റസലും(25 പന്തില്‍ 65), നിതീഷ് റാണയും (46 പന്തില്‍ പുറത്താകാതെ 85 ) ശക്തമായ പോരാട്ടം കാഴ്ച് വെച്ചെങ്കിലും ജയിക്കാനായില്ല. ക്രിസ് ലിന്‍(1), സുനില്‍ നരെയ്ന്‍(18), ശുഭ്‌മാന്‍ ഗില്‍(9) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. സ്കോര്‍ : റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍ — 20 ഓവർ 213/4, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് — 20 ഓവർ 203/5.

ഈ ജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നാല് പോയിന്റ് നേടിയെങ്കിലും പട്ടികയിൽ അവസാന സ്ഥാനത്ത് തന്നെ തുടരുന്നു. ടീമിന് ഇനി മുകളിലോട്ട് ഉയരണമെങ്കിൽ ഇനിയും കടമ്പകൾ കടക്കണം. നേരത്തെ ഏറെ മുൻപന്തിയിൽ നിന്നിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇപ്പോൾ എട്ടു പോയിന്റുമായി ആറാം സ്ഥാനത്ത് എത്തി നിൽക്കുന്നു.

RCB KKR IPL 2
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

shortlink

Related Articles

Post Your Comments

Related Articles


Back to top button